"ചാലിലച്ചൻ മലബാറിന്റെ കർമയോഗി' പുസ്തക ചർച്ച നടത്തി
1599264
Monday, October 13, 2025 2:01 AM IST
ചെമ്പേരി: ലൈബ്രറി കൗൺസിൽ ഏരുവേശി പഞ്ചായത്ത് നേതൃസമിതിയുടെയും ചെമ്പേരി ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ചെമ്പേരി ദേശീയ വായനശാല ഹാളിൽ നടന്നു. ഡോ. സെബാസ്റ്റ്യൻ ഐക്കര രചിച്ച "ചാലിലച്ചൻ മലബാറിന്റെ കർമയോഗി' എന്ന ജീവചരിത്ര ഗ്രന്ഥമാണ് ചർച്ച ചെയ്തത്.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ഏരുവേശി പഞ്ചായത്ത് നേതൃസമിതി ചെയർമാൻ ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു.
നേതൃസമിതി കൺവീനർ ടി. രാജു ആമുഖ പ്രഭാഷണവും പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പുസ്തകാവതരണവും നടത്തി. എഴുത്തുകൂട്ടം അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി അജിത് കൂവോട് മുഖ്യാതിഥിയായിരുന്നു.
എഴുത്തുകാരായ ഷിനോജ് കെ. ആചാരി, അനീഷ് ജോസഫ്, ജോൺസൺ തുടിയൻ, ലിജു ജേക്കബ്, ടോമി ചാമക്കാലായിൽ, ജോമി ചാലിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.