സ്വർണപ്പാളി മോഷണം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1599017
Sunday, October 12, 2025 1:33 AM IST
തേർത്തല്ലി: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ ഉത്തരവാദികളായ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് ചെയർമാനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തേർത്തല്ലി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റോയി ചക്കാനിക്കുന്നേൽ, ഐസക് മുണ്ടിയാങ്കൽ, വത്സമ്മ വാണിശേരിൽ, ബിനേഷ് പച്ചാണി, എലിസബത്ത് നെല്ലുവേലിൽ, മൃദുല രാജഗോപാൽ, ബിനി കൊല്ലംകുന്നേൽ, സി.സി. രാജു, ബിനു സ്രാമ്പിക്കൽ, ബെന്നി തോമസ്, ജമാൽ, ഷാജി പാലയ്ക്കൽ, കെ.വി. കുഞ്ഞമ്പു, ബെന്നി നല്ലിവീട്ടിൽ, ബിജു മുളന്താനം എന്നിവർ നേതൃത്വം നല്കി.