കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റി എക്സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു
1599269
Monday, October 13, 2025 2:01 AM IST
ഇരിട്ടി: വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ കോൺഗ്രസ് മുന്നണി പോരാളിയായി നിൽക്കുമെന്നും കപട ഭക്തിയുമായി വോട്ട് തട്ടാൻ എത്തുന്നവരെ തിരിച്ചറിയണമെന്നും കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി.
കോൺഗ്രസ് തില്ലങ്കേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന എക്സിക്യുട്ടീവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. സുരേഷ് മാവില, കെ.പി. പത്മനാഭൻ, വി. മോഹനൻ, എം. മോഹനൻ, പി.വി. സുരേന്ദ്രൻ, എം.സി. വേണു, മൂർക്കോത്ത് കുഞ്ഞിരാമൻ, ടി. കൃഷ്ണൻ മാസ്റ്റർ, സി.പി. കമലാക്ഷി, ഡോളിദാസ്, എം. റയീസ്, പി.എം. ജയപ്രകാശ്, നെല്ലിക്ക രാജൻ, രജനി രാധാകൃഷ്ണൻ, പി. ജിജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെപിസിസി മെമ്പർ രാജീവൻ എളയവൂർ ഉദ്ഘാടനം ചെയ്തു.