ലോക പാലിയേറ്റീവ് ദിനാചരണവും മാനസികാരോഗ്യ ദിനാചരണവും നടത്തി
1599009
Sunday, October 12, 2025 1:33 AM IST
കണ്ണൂർ : പാലിയേറ്റീവ് കെയർ ഇനീഷ്യേറ്റീവ് ഇൻ കണ്ണൂരും കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി ലോക പാലിയേറ്റീവ് ദിനാചരണവും ലോക മാനസികാരോഗ്യ ദിനാചരണവും നടത്തി.
ജില്ലാതല ഉദ്ഘാടനം വനിതാ കോളജിൽ കുടുംബശ്രീ മിഷൻ ജില്ല കോ-ഡിനേറ്റർ എം.വി. ജയൻ ഉദ്ഘാടനം ചെയ്തു. പിക് ചെയർമാൻ കെ.വി. ശശിധരൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന സെക്രട്ടറി സുനിൽ മാങ്ങാട്ടിടം, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.കെ.പി. നിധീഷ്, പിക് വൈസ് പ്രസിഡന്റ് പി. ശോഭന എന്നിവർ പ്രസംഗിച്ചു. എകെജി ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. നന്ദന മുരളീധരൻ ക്ലാസെടുത്തു.