കണ്ണൂർ ചിന്മയ ജേതാക്കൾ; ശ്രീകണ്ഠപുരം മേരിഗിരി റണ്ണറപ്പ്
1599020
Sunday, October 12, 2025 1:33 AM IST
ശ്രീകണ്ഠപുരം: സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ 786 പോയിന്റോടെ കണ്ണൂർ ചിന്മയ വിദ്യാലയ ജേതാക്കളായി. ആതിഥേയരായ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് 747 പോയിന്റോടെ റണ്ണറപ്പ്. 683 പോയിന്റുമായി കണ്ണൂർ ഭാരതീയ വിദ്യാഭവൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കാറ്റഗറി രണ്ടിൽ (യുപി) 118 പോയിന്റോടെ കണ്ണൂർ ചിന്മയ വിദ്യാലയം ഒന്നാം സ്ഥാനവും 117 പോയിന്റോടെ ശ്രീനാരായണ വിദ്യാമന്ദിറും ഭാരതീയ വിദ്യാഭവനും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 107 പോയിന്റോടെ കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളാണ് മൂന്നാം സ്ഥാനത്ത്.
കാറ്റഗറി ഒന്നിൽ (എൽപി ) 66 പോയിന്റോടെ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനത്തെത്തി. 59 പോയിന്റോടെ കണ്ണൂർ ചിന്മയ വിദ്യാലയയും 58 പോയിന്റോടെ പരിയാരം ഉർസുലൈൻ ഇംഗ്ലീഷ് മീഡിയം സ്കൂളും രണ്ടും മൂന്നും സ്ഥാനം നേടി.
കാറ്റഗറി മൂന്നിൽ (ഹൈസ്കൂൾ) 234 പോയിന്റോടെ കണ്ണൂർ ചിന്മയ വിദ്യാലയ ഒന്നാം സ്ഥാനം നേടി. 228 പോയിന്റുമായി കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ രണ്ടും 213 പോയിന്റുമായി മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം നേടി. കാറ്റഗറി നാലിൽ (ഹയർ സെക്കൻഡറി) 257 പോയിന്റുമായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് മുന്നിൽ. 230 പോയിന്റുമായി ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളും 227 പോയിന്റുമായി കണ്ണൂർ ചിന്മയ വിദ്യാലയവും രണ്ടും മൂന്നും സ്ഥാനം നേടി. 16 വേദികളിൽ മൂന്നു ദിനങ്ങളിലായി നടന്ന കലാമാമാങ്കത്തിന്റെ സമാപന സമ്മേളനം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കണ്ണൂർ സഹോദയ സ്കൂൾ കോംപ്ലക്സ് ട്രഷറർ സിസ്റ്റർ അർച്ചന പോൾ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.പി. സുരേഷ് പൊതുവാൾ, പ്രസിഡന്റ് കെ.പി. സുബൈർ, സ്കൂൾ അക്കാദമി സെക്രട്ടറി പി. റിനി, മേരിഗിരി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റെജി സ്കറിയ സിഎസ്ടി, മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ സിഎസ്ടി, ഫാ. സിനോജ്, പിടിഎ പ്രസിഡന്റ് ഡോ. മനു ജോസഫ്, സഹോദയ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
കലോത്സവ പ്രതിഭകൾ
കാറ്റഗറി ഒന്ന്: നക്ഷത്ര സൂരജ് (ഭാരതീയ വിദ്യാഭവൻ കണ്ണൂർ), മനുശങ്കർ ലോഹി (കസ്തൂർബാ പബ്ലിക് സ്കൂൾ), കാറ്റഗറി രണ്ട്: സമൃദ്ധി സിംഗ് (ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ കണ്ണൂർ), കാറ്റഗറി മൂന്ന്: ധ്രുവ ദയാനന്ദ് (ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ കണ്ണൂർ), ആലാപ് വിനോദൻ (അമൃത വിദ്യാലയം തലശേരി). കാറ്റഗറി നാല്: യു.കെ. മുഹമ്മദ് അംജദ് (മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഐഷ ധൻഹ ( ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ).