ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി റോഡ് ഉപരോധിച്ചു
1599261
Monday, October 13, 2025 2:01 AM IST
പയ്യാവൂർ: കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിലെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം ടൗണിൽ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു.
ഉപരോധ സമരം യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിമാരായ ജോഷി കണ്ടത്തിൽ, കെ.പി. ഗംഗാധരൻ, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, കോൺഗ്രസ് നേതാക്കളായ എം.ഒ. മാധവൻ, എൻ.ജെ. സ്റ്റീഫൻ, ജോസ് പരത്തനാല്‍, ബാലകൃഷ്ണൻ ചുഴലി, രാജകുമാർ ചെങ്ങളായി, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു.