പ്രവാസി കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി
1599016
Sunday, October 12, 2025 1:33 AM IST
തളിപ്പറമ്പ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.
കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ അനുവദിച്ച് പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കണമെന്നും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ക്ലീറ്റസ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ കെപിസിസി അംഗം വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.
ടി. ജനാർദനൻ മുഖ്യ പ്രഭാഷണം നടത്തി. നൗഷാദ് ബ്ലാത്തൂർ, ഇ.ടി. രാജീവൻ, മുഹമ്മദലി കൂടാളി, എം.എൻ. പൂമംഗലം, പി.പി. മോഹനാംഗൻ, രഘുനാഥ് തളിയിൽ, ടി. ബാലകൃഷ്ണൻ, അമൽ കുറ്റ്യാട്ടൂർ, കെ. ആലിക്കുഞ്ഞി, സജി ഓതറ, പ്രമീള രാജൻ, പി. ആദംകുട്ടി, വൽസൻ കടമ്പേരി , പ്രജോഷ് ആന്തൂർ, ജയ്സൺ ജോർജ്, അഷ്റഫ്, സുജാത, എ.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. നൗഷാദ്, രവീന്ദ്രൻ,രാജു സിറിയക്, അജയകുമാർ, സതീഷ് , ഷബീർ കുറ്റിക്കോൽ, മുസ്തഫ, വി.വി. നാരായണൻ, മധു അമ്മൻ കോവിൽ എന്നിവർ നേതൃത്വം നല്കി.