തലശേരിയിൽ നിന്നും ബംഗളൂരുവിലേക്ക് കെഎസ്ആർടിസിയുടെ എസി ബസ്
1599015
Sunday, October 12, 2025 1:33 AM IST
തലശേരി: തലശേരി-ബംഗളൂരു റൂട്ടിൽ കെഎസ്ആർടിസി പുതിയ എസി ബസ് സർവീസ് നടത്തും. തലശേരി ഡിപ്പോവിന് അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു. എല്ലാ ദിവസവും രാത്രി 9.30 ന് തലശേരിയിൽ നിന്നും ബംഗളൂരുവിലേക്കും ബംഗളൂരുവിൽ നിന്ന് രാത്രി 9.45ന് തലശേരിയിലേക്കും സർവീസ് നടത്തുന്നതിനായി രണ്ടു ബസുകളാണ് അനുവദിച്ചത്.
ഒരാൾക്ക് 1060 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈനായി എന്റെ കെഎസ്ആർടിസി ആപ്പ് വഴിയും ബുക്ക് ചെയ്യാം.
50 സീറ്റോട് കൂടിയുള്ള ബസിൽ എല്ലാ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിന്റ്, വൈഫൈ സംവിധാനം, വീഡിയോ, ഓഡിയോ സിസ്റ്റം എന്നീ ആധുനിക സൗകര്യങ്ങളുമുണ്ട്. ഫ്ലാഗ് ഓഫ് ചടങ്ങിൽ അസി. ട്രാൻസ്പോർട്ട് ഓഫീസർ മുഹമ്മദ് റഷീദും പങ്കെടുത്തു.