അവകാശ സംരക്ഷണയാത്രക്ക് ഉളിക്കലിൽ സ്വീകരണം നൽകി
1599796
Wednesday, October 15, 2025 1:56 AM IST
ഉളിക്കൽ: കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ളളിക്കലിൽ സ്വീകരണം നൽകി.
സ്വീകരണ പൊതുയോഗം തലശേരി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
എകെസിസി ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോസ് കളരിക്കൽ , ഫാ. പയസ് പടിഞ്ഞാറെമുറിയിൽ, ഫാ. തോമസ് കാവനാടി, ഡോ. ജോസുകുട്ടി ഒഴുകയിൽ, തോമസ് വർഗീസ്, ബെന്നി മഠത്തിനകം, ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ബിജു ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.