ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ പുതിയ ശാഖ മംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു
1599805
Wednesday, October 15, 2025 1:56 AM IST
മംഗളൂരു: ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ പുതിയ ശാഖ മംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്ഘാടനം നിർവഹിച്ചു. ശ്രവണയുടെ ട്രസ്റ്റഡ് സപ്പോർട്ട് ഫോർ ഹിയറിംഗ് ആൻഡ് സ്പീച്ച് എന്ന എന്ന ആത്മവിശ്വാസത്തോടെ, മംഗളൂരു കേന്ദ്രം സാമൂഹ്യ സേവനത്തിന്റെ മികച്ച മാതൃകയാണെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ശ്രവണ നടത്തുന്ന സേവനങ്ങൾ കേൾവി-സംസാര പ്രശ്നങ്ങളുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മംഗളൂരു സൗത്ത് എംഎൽഎ. ഡോ. വേദവ്യാസ് കാമത്ത്, ഗോകർണത ക്ഷേത്ര ട്രഷറർ പത്മരാജ് ആർ പൂജാരി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റർ മാനേജിംഗ് ഡയറക്ടർ ശ്രീജിത്ത് എളംബിലത്ത്, മംഗളൂരു ശാഖാ പാർട്ണറും ഓഡിയോളോജിസ്റ്റുമായ അതുൽ, മറ്റു പ്രമുഖർ, ഡോക്ടർമാർ, ശ്രവണ ടീമംഗങ്ങൾ, മംഗളൂരുവിലെ ആരോഗ്യരംഗ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
അത്യാധുനിക ഹിയറിംഗ് എയ്ഡ് സംവിധാനങ്ങളും ആന്തരീക ഓഡിയോളജി സേവനങ്ങളും ശ്രവണയിൽ ലഭ്യമാണ്. ഹൈലാന്റ് ഹോസ്പിറ്റലിന് എതിർവശത്തായി ഫാൾനിർ റോഡിൽ ബിഎംകെ കൊമേഴ്സ്യൽ സെന്ററിലാണ് ശ്രവണ മംഗളൂരു ശാഖ പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 23 വരെ സൗജന്യ കേൾവി പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ബുക്കിംഗിന് ഫോൺ: 9847954747.