സിഒഎ കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി
1599516
Tuesday, October 14, 2025 1:49 AM IST
കണ്ണൂർ: കേരള വിഷൻ കേബിൾ ടിവിയുടെ കേബിളുകൾ വ്യാപകമായി മുറിച്ചു നശിപ്പിച്ച കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സിഒഎ) ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ ഡെപ്യൂട്ടി മേയർ പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. സിഒഎ ജില്ലാ പ്രസിഡന്റ് ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ. രജീഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ജയകൃഷ്ണൻ, കെ.സജീവ് കുമാർ, കെടിഎസ് എംഡി കെ.വി. വിനയകുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അനിൽകുമാർ, പി.കെ. രാജൻ, എം.എ. കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.