പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി​യി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ പാ​ച​ക വാ​ത​കം ചോ​ർ​ന്ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ഡി​ഷ ബ​ന്തി​പ്പൂ​ർ സ്വ​ദേ​ശി സു​ഭാ​ഷ് ബ​ഹ്റ​യാ​ണ് (53) ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

സു​ബാ​ഷ് ബ​ഹ്റ​യെ കൂ​ടാ​തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ശി​വ ബ​ഹ്റ (35), നി​ഖം ബ​ഹ്റ (40), ജി​തേ​ന്ദ്ര ബ​ഹ്റ (28) എ​ന്നി​വ​ർ​ക്കും പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​വ​ർ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പു​തി​യ​ങ്ങാ​ടി ക​ട​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് മീ​ൻ​പി​ടി​ക്കു​ന്ന അ​ൽ റ​ജ​ബ് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ലു​പേ​രും. സുഭാഷ് ബഹ്റയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം പയ്യാന്പലത്ത് സംസ്കരിച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി മു​റി​യി​ൽ വ​ച്ചു ഭ​ക്ഷ​ണം പാ​കം ചെ​യ്ത​തി​നു​ശേ​ഷം ഗ്യാ​സ് ഓ​ഫ് ചെ​യ്യാ​ൻ മ​റ​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഉ​റ​ക്ക​മു​ണ​ർ​ന്ന ഒ​രാ​ൾ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ൻ ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് സ്റ്റൗ ​ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ചോ​ർ​ച്ച​യു​ണ്ടാ​യി അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ങ്ങി നി​ന്ന പാ​ച​ക​വാ​ത​ക​ത്തി​ന് തീ​പി​ടി​ച്ച് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​യി​രു​ന്നു പൊ​ള്ള​ലേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.