യുവ തെയ്യം കലാകാരൻ തൂങ്ങിമരിച്ച നിലയിൽ
1599428
Monday, October 13, 2025 10:03 PM IST
കണ്ണൂർ: പ്രമുഖ തെയ്യം കലാകാരനായ അശ്വന്ത് കോൽതുരുത്തിയെ (25) പൊടിക്കുണ്ടിലെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഞായറാഴ്ച രാത്രി വീട്ടിലെത്തിയ സുഹൃത്തുക്കളാണ് അശ്വന്തിനെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പറശിനിക്കടവ് നാണിശേരി കോൾതുരുത്തി കുടുക്കവളപ്പിൽ സൂരജിന്റെയും ഗൾഫിൽ ജോലി ചെയ്യുന്ന ജിഷയുടെയും മകനാണ്. ഏതാനും മാസങ്ങൾക്കു മുന്പാണ് പൊടിക്കുണ്ടിലെ വാടക വീട്ടിൽ താമസമാരംഭിച്ചത്. കതിവന്നൂർ വീരൻ, കുടിവീരൻ തോറ്റം ഉൾപ്പെടെ നിരവധി തെയ്യങ്ങളുടെ കോലധാരിയായിരുന്നു. സഹോദരൻ: അദ്വൈത്.