കൂൺ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു
1599513
Tuesday, October 14, 2025 1:49 AM IST
ചെമ്പേരി: കൂൺ ഗ്രാമം പദ്ധതിയുടെ ഇരിക്കൂർ നിയോജക മണ്ഡലതല ഉദ്ഘാടനവും കർഷകർക്കുള്ള പരിശീലന പരിപാടിയും ചെമ്പേരി അമല ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു.കൃഷി ഡപ്യൂട്ടി ഡയറക്ടർ സി.വി. ജിതേഷ് പദ്ധതി വിശദീകരിച്ചു. സനി കടമ്പേരി കൃഷി അനുഭവം പങ്കുവച്ചു.
കാർഷിക വകുപ്പിലെ ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രതിനിധികൾ, കർഷകർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
കൂൺ കൃഷിയുടെ വിവിധ ഘട്ടങ്ങൾ, വിത്ത് തെരഞ്ഞെടുപ്പ്, വളർച്ചാ സാഹചര്യം, രോഗനിർണയം, വിപണന മാർഗങ്ങൾ തുടങ്ങിയവയിൽ വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പരിശീലനം നൽകി. ഉത്പാദന
ത്തോടൊപ്പം പ്രോസസിംഗ്, പാക്കിംഗ്, വിപണന ശൃംഖല എന്നിവയും വികസിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. കെ.ജെ. രേഖ, പൗളിൻ തോമസ്, രാധാമണി, ജയശ്രീ ശ്രീധരൻ, ജസ്റ്റിൻ സഖറിയാസ്, ഷീജ ഷിബു, ജോസ് പരത്തനാൽ എന്നിവർ പ്രസംഗിച്ചു.