ദേശീയപാത നിർമാണം ഉടൻ പൂർത്തിയാക്കണം: ചേംബർ
1599515
Tuesday, October 14, 2025 1:49 AM IST
കണ്ണൂർ: ഉത്തരമലബാറിലെ ദേശീയപാത വികസന പ്രവൃത്തികൾ വേഗത്തിലാക്കി യാത്രക്കാർക്ക് ഉടൻ തുറന്നു നൽകണമെന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാൻ അധികൃതർ ഇടപെടണമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് ൊകൊമേഴ്സിന്റെ 70ാം മത് വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ കേന്ദ - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണം മന്ദഗതിയിലായതിനെ തുടർന്ന് ഉത്തരമലബാറിൽ പലയിടത്തും ഗതാഗത പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കണ്ണൂർ താഴെചൊവ്വ മുതൽ വളപട്ടണംവരെയുള്ള ഭാഗത്ത് നിലനിൽക്കുന്ന ഗതാഗത കുരുക്കിന് ദേശീയപാത 66 പൂർത്തിയാകുന്നതോടെ മാത്രമേ പരിഹാരമാവുകയുള്ളൂ. ഈ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നും ചേംബർ ആവശ്യപ്പെട്ടു.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനഃ സ്ഥാപിക്കാനും കൂടുതൽ വിമാന സർവീസ് ആരംഭിക്കാനുമുള്ള നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെയും കിയാലിന്റെയും ഭാഗത്തുനിന്നും ഉടൻ ഉണ്ടാവണമെന്നും ചേംമ്പർ ആവശ്യപ്പെട്ടു.മേലെ ചൊവ്വ - മട്ടന്നൂർ ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ അടിയന്തരമായി പദ്ധതി തയാറാക്കി നടപ്പാക്കണം എന്നും ചേംബർ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി സച്ചിൻ സൂര്യകാന്ത് മഖേച്ച (പ്രസിഡന്റ് ), ഹനീഷ് കെ. വാണിയങ്കണ്ടി (വൈസ് പ്രസിഡന്റ് ), സി. അനിൽകുമാർ ( ഓണററി സെക്രട്ടറി ), എ. കെ. റഫീഖ് (ജോയിന്റ് സെക്രട്ടറി ) കെ.നാരായണൻകുട്ടി ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
നിർവാഹക സമിതി അംഗങ്ങൾ: വാസുദേവ പൈ, പി.കെ. മെഹബൂബ്, ദിനേശ് ആലിങ്കൽ, കെ.പി. രവീന്ദ്രൻ, എം. പി. ഇർഷാദ്, ജോസഫ് പൈകട, ടി. സന്തോഷ് കുമാർ, ആഷിഖ് മാമു, കെ.വി. ദിവാകർ, കെ. കെ. പ്രദീപ്, ഇ.കെ. അജിത് കുമാർ, ടി. ഡി. ജോസ്, കെ.കെ. രാധാകൃഷ്ണൻ, ഡോ . ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി , എസ്.പി. ഷിജിൻ, നിക്ഷാൻ അഹമ്മദ്.