അയ്യപ്പന്റെ സ്വർണം കക്കാൻ കൂട്ടുനിന്നവർക്ക് ചിത്തഭ്രമം ബാധിച്ചുതുടങ്ങി: കെ. മുരളീധരൻ
1599802
Wednesday, October 15, 2025 1:56 AM IST
ഇരിട്ടി: അയ്യപ്പന്റെ സ്വർണം കട്ടവർക്കും കൂട്ടുനിന്നവർക്കും ചിത്ത ഭ്രമം ബാധിച്ചു തുടങ്ങിയതായി മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ. ശബരിമലയിലെ സ്വർണ കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇരിട്ടിയിൽ നല്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥ നായകൻ കൂടിയായ മുരളീധരൻ.
സിപിഎമ്മിന്റെ അയ്യപ്പ ഭക്തി കാപട്യമാണെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.ചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ ടി. സിദ്ധീഖ് എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, മാർട്ടിൻ ജോർജ്, പി.എം. നിയാസ്, വി.എ. നാരായണൻ, സജീവ് മാറോളി. ബാലകൃഷ്ണൻ പെരിയ, ചാക്കോ പാലക്കലോടി, പി.സി. ഷാജി, പി.കെ. ജനാർദ്ദനൻ, കെ.പി. സാജു , കെ. വേലായുധൻ, ലിസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പയ്യന്നൂർ: വിശ്വാസത്തിന് മുറിവേൽപ്പിക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.മുരളീധരൻ. കരിവെള്ളൂർ ആണൂരിൽ നല്കിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിലാണ് ജാഥയ്ക്ക് സ്വീകരണം നല്‍കിയത്. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ ടി. സിദ്ദിഖ് എംഎൽഎ, പി.എം. നിയാസ്, സോണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
സര്‍ക്കാരിന്റെ കാപട്യം
ജനം തിരിച്ചറിയും:
കെ. സുധാകരന്
കണ്ണൂര്‍: അയ്യപ്പ സംഗമം നടത്തുകയും അതേ സമയം ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തുന്നതിന് കൂട്ട് നില്‍ക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയുമെന്ന് കെ. സുധാകരന് എംപി പറഞ്ഞു. കെ. മുരളീധരന് നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.