ഐഎൻടിയുസി നേതാക്കളെ അനുസ്മരിച്ചു
1599803
Wednesday, October 15, 2025 1:56 AM IST
ഇരിട്ടി: അന്തരിച്ച ഐഎൻടിയുസി നേതാക്കളായിരുന്ന കുര്യാച്ചൻ ആനപ്പാറയുടെയും ഫിലിപ്പ് മുരിയംകരിയുടെയും (ബേബി) ഒന്നാം ചരമവാർഷികവും ഐഎൻടിയുസി മുൻ ആറളം മണ്ഡലം പ്രസിഡന്റ് പി.സി. സോണി നെല്ലിയാനിയുടെ 41-ാം ചരമദിനവും ആചരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. ജോസഫ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഐഎൻടിയുസി പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. പീറ്റർ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അന്ത്യാംകുളം, ജോസഫ് പാരിക്കപ്പള്ളി, ഫ്രാൻസിസ് കുറ്റിക്കാട്ടിൽ, കെ.ജെ. ജോസ്, സിറിയക്ക് പാറക്കൽ, ലില്ലി മുരിയംകരിയിൽ, സിഐടിയു നേതാവ് ജോസഫ് ചെറുവേലി, ബെന്നി കൊച്ചുമല, ഹരീന്ദ്രൻ നീലംചേരി, രാജേഷ് കട്ടക്കൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.