ജില്ലാ കായികമേള നാളെ മുതൽ
1599798
Wednesday, October 15, 2025 1:56 AM IST
തലശേരി: ജില്ലയിലെ 15 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന ജില്ലാതല കായികമേളയ്ക്ക് നാളെ തലശേരിയിൽ തുടക്കമാകും. വിവിധ ഉപജില്ലകളിൽ നിന്നായുള്ള2600 ലേറെ കായികതാരങ്ങൾ പങ്കെടുക്കും.
തലശേരി നഗരസഭാ സ്റ്റേഡിയത്തിൽ രാവിലെ 7.30 ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.ഷൈനി പതാക ഉയർത്തുന്നതോടെ മത്സരങ്ങൾ ആരംഭിക്കും.
കായിക മേളയുടെ ഔപചാരിക ഉദ്ഘആടനം രാവിലെ 9.30 ന് സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കും. കായിക മേളയുടെ ഭാഗമായി ഇന്ന് രാവിലെ 6.30 ന് കണ്ണൂർ പയ്യാമ്പലം ബീച്ച് റോഡിൽ ക്രോസ് കൺട്രി മത്സരം നടത്തും.ആൺകുട്ടികൾക്ക് ആറു കിലോമീറ്ററും പെൺകുട്ടികൾക്ക് നാലു കിലോമീറ്ററുമാണ് മത്സരം. മേള ശനിയാഴ്ച സമാപിക്കും. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർപേഴ്സൺ എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
വിജയി കൾക്കുള്ളട്രോഫി തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത സമ്മാനിക്കും.ഹരിത ചട്ടങ്ങൾ പാലിച്ചാണ് കായിക മേള നടത്തുകയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, സ്പോട്സ് കോ-ഓർഡിനേറ്റർ പി.പി.മുഹമ്മദലി, പബ്ലിസിറ്റി കൺവീനർ പി.പി.സുധീർ, സ്വീകരണ കമ്മിറ്റി കൺവീനർ.എൻ.പി. ബിനീഷ്, കെ.പി.സായന്ത്, ഷൈനേഷ് ചന്ദ്ര എന്നിവർ പങ്കെടുത്തു.