കേരള ദിനേശ് "സമൃദ്ധി ഓണം 2025' സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തി
1599806
Wednesday, October 15, 2025 1:56 AM IST
കണ്ണൂർ: കേരള ദിനേശ് ഓണത്തോടനുബന്ധിച്ച് അനുവദിച്ചിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് പയ്യാന്പലം ദിനേശ് കേന്ദ്ര സംഘം സൂപ്പർമാർക്കറ്റിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് ഉദ്ഘാടനം ചെയ്തു.
കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു. കേന്ദ്ര സംഘം ഡയറക്ടർമാരായ പി. കമലാക്ഷൻ, എം. ഗംഗാധരൻ, എം.പി. രഞ്ജിനി, വി. ബാലൻ, ഓഫീസ് മാനേജർ എം. പ്രകാശൻ, മാർക്കറ്റിംഗ് മാനേജർ എം. സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു. നറുക്കെടുപ്പ് വിജയികൾ: 1. ഒന്നാം സമ്മാനം(കാൽപ്പവൻ സ്വർണനാണയം)-05026. രണ്ടാം സമ്മാനം (മിക്സർ ഗ്രൈന്റർ)-03335. മൂന്നാം സമ്മാനം (ഖാദി സിൽക്ക് സാരി)-00941. നാലാം സമ്മാനം (റേഡിയോ)-02912. അഞ്ചാം സമ്മാനം (5 പേർക്ക്) ദിനേശ് ബെഡ് ഷീറ്റ്-08984, 03498, 00917, 00953, 00916. അഞ്ചാം സമ്മാനം (5 പേർക്ക്) ദിനേശ് കുട-00801, 09083, 08276, 10330, 05726. സമ്മാനാർഹർ ദിനേശ് കേന്ദ്ര സംഘം ഓഫീസിൽ നിന്നും സമ്മാനങ്ങൾ കൈപ്പറ്റണം.