യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം സമാപിച്ചു
1425128
Sunday, May 26, 2024 8:27 AM IST
ഉളിക്കൽ: ഇരിക്കൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ആക്രമണത്തെ തടയുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റി ഉളിക്കൽ ടൗണിൽ നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലത്തിലെ പല സ്ഥലങ്ങളിലും വന്യമൃഗങ്ങൾ ഇറങ്ങുന്നതായി പരാതികളുണ്ട്. ഇതിന് ഇനിയും ശാശ്വത പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ സമരം കണ്ണൂർ ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പുഷ്പക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ബെന്നി തോമസ് മുഖ്യപ്രഭാഷണം നടത്തി. അബിൻ വടക്കേക്കര, അസ്മീർ, രഞ്ജി അറബി, ജോജോ പാലക്കുഴി, ടി.പി. അഷ്റഫ് എന്നിവർ പ്രസംഗിച്ചു.