തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നറുക്കെടുപ്പ് പൂര്‍ത്തിയായി
1600521
Friday, October 17, 2025 8:01 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ നാലാം ദിനം തലശേരി, കൂത്തുപറമ്പ്, പേരാവൂര്‍ ബ്ലോക്കിന് കീഴിലെ 20 ഗ്രാമപഞ്ചായത്തുകളുടെയും ജില്ലയിലെ എട്ട് നഗരസഭകളുടെയും നറുക്കെടുപ്പ് നടന്നു.
ഇതോടെ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ , നഗരസഭകള്‍ എന്നിവയുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ. അരുണ്‍ എന്നിവർ നേതൃത്വം നല്കി.
ബ്ലോക്ക് പഞ്ചായത്തിലേ ക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്18 നും ജില്ലാപഞ്ചായത്തിലേക്കുള്ള സംവരണ വാര്‍ഡു കളുടെ നറുക്കെടുപ്പ് 21 നും നടക്കും.
വിവിധ സംവരണ വാർഡുകൾ മുനിസിപ്പാലിറ്റി-വാർഡുകൾ, പഞ്ചായത്ത്-വാർഡുകൾ എന്നീ ക്രമത്തിൽ:
മുനിസിപ്പാലിറ്റികൾ
പയ്യന്നൂര്‍
വനിത: ഒന്ന് കണിയേരി, മൂന്ന് വെള്ളൂര്‍ ഈസ്റ്റ്, നാല് ഏച്ചിലാംവയല്‍, 12 മുത്തത്തി, 16 കണ്ടോത്ത്, 18 ഹോസ്പിറ്റല്‍, 21 മാവിച്ചേരി, 22 കണ്ടങ്കാളി നോര്‍ത്ത്, 23 കണ്ടങ്കാളി സൗത്ത്, 25 തെക്കേ മമ്പലം, 26 മുച്ചിലോട്ട് പടോളി, 28 ഗ്രാമം ഈസ്റ്റ്, 33 കവ്വായി നോര്‍ത്ത്, 34 കേളോത്ത് നോര്‍ത്ത്, 35 തായിനേരി വെസ്റ്റ്, 38 മുച്ചിലോട്ട്, 39 അന്നൂര്‍ സൗത്ത്, 40 കോത്തായിമുക്ക്, 41 അന്നൂര്‍ ഈസ്റ്റ്, 43 അന്നൂര്‍ വെസ്റ്റ്, 44 കാറമേല്‍. പട്ടികജാതി വനിത : 10 മണിയറ, 42 ശാന്തിഗ്രാമം. പട്ടികജാതി : 24 പുഞ്ചക്കാട്.
ഇരിട്ടി
വനിത: ഒന്ന് വെളിയമ്പ്ര, രണ്ട് വട്ടക്കയം, മൂന്ന് എടക്കാനം, അഞ്ച് വള്ള്യാട്, ആറ് നരിക്കുണ്ടം, 10 പയഞ്ചേരിമുക്ക്, 14 മീത്തലെ പുന്നാട്, 15 പുറപ്പാറ, 17 പുന്നാട് ഈസ്റ്റ്, 19 ഉളിയില്‍, 22 നരയമ്പാറ, 24 നിടിയാഞ്ഞിരം, 27 പെരിയത്തില്‍, 29 ചാവശേരി ടൗണ്‍, 31 പത്തൊമ്പതാം മൈല്‍, 32 മണ്ണോറ, 33 പറയനാട്. പട്ടികവര്‍ഗം: 23 നടുവനാട്.
കൂത്തുപറമ്പ്
വനിത: രണ്ട് ചോരക്കുളം, മൂന്ന് നിര്‍മലഗിരി, നാല് പാലാപ്പറമ്പ്, അഞ്ച് നുഞ്ഞുമ്പായി, ഒന്‍പത് പുഞ്ചക്കലായി, 11 മൂര്യാട് സെന്‍ട്രല്‍ , 12 നരവൂര്‍ സൗത്ത്, 15 കക്കാട്, 17 നരവൂര്‍ ഈസ്റ്റ്, 18 തൃക്കണ്ണാപുരം,19 തൃക്കണ്ണാപുരം സൗത്ത്, 21 പാറാല്‍, 25 എലിപ്പറ്റച്ചിറ, 27 പഴയനിരത്ത്, 29 ഇടയില്‍പ്പീടിക. പട്ടികജാതി : 23 നരവൂര്‍.
പാനൂര്‍
വനിത: ഒന്ന് പാനൂര്‍ ടൗണ്‍, രണ്ട് പോലീസ് സ്റ്റേഷന്, ഒമ്പത് സെന്‍ട്രല്‍ എലാങ്കോട്,10 തിരുവാല്‍, 12 പാലിലാണ്ടി പീടിക,18 പെരിങ്ങത്തൂര്‍, 19 തോക്കോട്ട് വയല്‍, 21 കിടഞ്ഞി, 22 ഈസ്റ്റ് കരിയാട്, 23 താവുമ്പ്രം, 24 പുതുശേരി, 26 പടന്നക്കര, 27 പടന്നക്കര നോര്‍ത്ത്, 29 കരിയാട് തെരു, 31 നൂഞ്ഞിവയല്, 32 അരയാക്കൂല്‍, 34 കനകമല, 35 അണിയാരം സെന്റര്‍, 37 പെരിങ്ങളം, 39 പൂക്കോം, 40 തെക്കേ പാനൂര്‍. പട്ടികജാതി : 36 അണിയാരം.
തലശേരി
വനിത: അഞ്ച് കുന്നോത്ത്, ഏഴ് കൊളശേരി, എട്ട് കുയ്യാലി, 11 കണ്ണോത്ത് പള്ളി, 14 ചിറക്കര, 17 മഞ്ഞോടി, 18 പെരിങ്ങളം, 20 ഊരങ്കോട്ട്, 21 കുട്ടിമാകൂല്‍, 22 ചന്ദ്രോത്ത്, 24 കോപ്പാലം, 27 കാരല്തെരു, 29 കല്ലില്‍താഴെ, 30 കോടിയേരി, 31 മീത്തലെ കോടിയേരി, 34 മാടപ്പീടിക, 31 തലായി, 42 തിരുവങ്ങാട്, 45 മട്ടാമ്പ്രം, 46 വീവേഴ്സ്, 47 മാരിയമ്മ, 48 കൊയ്യത്ത്, 49 പാലിശേരി, 50 ചേറ്റംകുന്ന്, 51 കോടതി, 52 കോണോര്‍വയല്‍, 53 കൊടുവള്ളി. പട്ടികജാതി : 41 കല്ലായിതെരു.
പഞ്ചായത്തുകള്‍
ന്യൂമാഹി
വനിത : രണ്ട് കരീക്കുന്ന്, നാല് ഏടന്നൂര്‍, അഞ്ച് പെരുമുണ്ടേരി, ആറ് മാങ്ങോട് വയല്‍, 10 പെരിങ്ങാടി, 11 ന്യൂമാഹി ടൗണ്‍, 14 കുറിച്ചിയില്‍ കടപ്പുറം. പട്ടികജാതി: 13 ചവോക്കുന്ന്.
മാങ്ങാട്ടിടം
വനിത: മൂന്ന് മെരുവമ്പായി, നാല് കണ്ടംകുന്ന് ടൗണ്‍, അഞ്ച്. കണ്ടംകുന്ന്, ആറ് നീര്‍വേലി, എട്ട് ആയിത്തറ മമ്പറം, 14 കുറുമ്പക്കല്‍, 15 അയ്യപ്പന്‍തോട്, 16 അമ്പിലാട്, 17 മാങ്ങാട്ടിടം, 19 ശങ്കരനെല്ലൂര്‍, 20 കോയിലോട്. പട്ടികജാതി: 12 രാമപുരം.
കണിച്ചാര്‍
വനിത : രണ്ട് അണുങ്ങോട്, ഏഴ് ഏലപ്പീടിക, എട്ട് പൂളക്കുറ്റി, 10 കാടല, 11 നെല്ലിക്കുന്ന്, 14 ചാണപ്പാറ. പട്ടികവര്‍ഗം: അഞ്ച് വെള്ളൂന്നി. പട്ടികവര്‍ഗ വനിത : 12 കൊളക്കാട്.
കേളകം
വനിത: മൂന്ന് പാറത്തോട്, ആറ് ശാന്തിഗിരി, ഒമ്പത് ഐടിസി, 10 വെള്ളൂന്നി, 11 പൂവത്തിന്‍ചോല, 12 മഞ്ഞളാംപുറം, 13 കേളകം. പട്ടികവര്‍ഗം: നാല് വെണ്ടേക്കുംചാല്‍.
കൊട്ടിയൂര്‍
വനിത : രണ്ട് പാലുകാച്ചി, മൂന്ന് വെറ്റിലകൊല്ലി, അഞ്ച് പാല്‍ചുരം, ഏഴ് അമ്പായത്തോട് വെസ്റ്റ്, ഒമ്പത് കൊട്ടിയൂര്‍, 13 ചുങ്കക്കുന്ന്, 14 മാടത്തുംകാവ്. പട്ടികവര്‍ഗം: ഒന്ന് പൊയ്യമല.
മുഴക്കുന്ന്
വനിത: അഞ്ച് പാലപ്പുഴ, ഏഴ് പാല, എട്ട് കാക്കയങ്ങാട്, 10 ഗ്രാമം, 13 കടുക്കാപ്പാലം, 14 നല്ലൂര്, 15 പാറക്കണ്ടം, 16 കുന്നത്തൂര്‍. പട്ടികവര്‍ഗം: 12 മുടക്കോഴി.
കോളയാട്
വനിത: ഒന്ന് ആലച്ചേരി, നാല് ആര്യപ്പറമ്പ്, 11 പെരുവ, 12 ചങ്ങലഗേറ്റ്, 13 കോളയാട്, 14 പാടിപ്പറമ്പ്. പട്ടികവര്‍ഗ വനിത: അഞ്ച് വായന്നൂര്‍, 10 പെരുന്തോടി.പട്ടികവര്‍ഗം : 15 എടയാര്‍.
പേരാവൂര്‍
വനിത: ഒന്ന് മേല്‍മുരിങ്ങോടി, അഞ്ച് വളയങ്ങാട്, ആറ് മഠപ്പുരച്ചാല്‍, എട്ട് കല്ലടി, ഒമ്പത് തുണ്ടിയില്‍, 11 ചെവിടിക്കുന്ന്, 12 തിരുവോണപ്പുറം, 15 തെരു, 17 കോട്ടുമാങ്ങ. പട്ടികവര്‍ഗം: മൂന്ന് ബഗ്ലക്കുന്ന്.