18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു
1600050
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി വനിത, പട്ടികവിഭാഗം സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാന്‍ ഇരിക്കൂര്‍, പാനൂര്‍, ഇരിട്ടി ബ്ലോക്കിന് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് നടത്തി. ഇതോടെ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളുടെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന് നേതൃത്വം നല്കി.
തലശേരി, കൂത്തുപറമ്പ്, പേരാവൂര്‍ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. വിവിധ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകൾ ചുവടെ. പഞ്ചായത്ത്, വാർഡുകൾ എന്നീ ക്രമത്തിൽ ചുവടെ:
പയ്യാവൂര്‍
വനിത- മൂന്ന് -ശാന്തിനഗര്‍, അഞ്ച് -ചതിരംപുഴ, ഏഴ് -കുഞ്ഞിപ്പറമ്പ്, 10 -ഉപ്പുപടന്ന, 11- കണ്ടകശേരി, 13- കോയിപ്ര, 14- വെമ്പുവ, 16- ഏറ്റുപാറ, 17- വഞ്ചിയം. പട്ടികവർഗം: വാർഡ് ആറ്-പൈസക്കരി.
ഇരിക്കൂര്‍
വനിത -രണ്ട്-ആലത്തൂടി, അഞ്ച്- സിദ്ദിഖ് നഗര്‍, ആറ്- കുന്നുമ്മല്‍, എട്ട്- പട്ടുവം, 10- ഇരിക്കൂര്‍ ടൗണ്‍, 13- കുട്ടാവ്, 14- ചേടിച്ചേരി. പട്ടികജാതി: വാർഡ് നാല്-പയസായി.
ഏരുവേശി
വനിത- ഒന്ന്-കുടിയാന്മല, മൂന്ന്- ചെറിയ അരീക്കമല, എട്ട്- ഏരുവേശി, 10 -ചെമ്പേരി, 11- ഇടമന, 12- ചളിംപറമ്പ്, 14- രത്നഗിരി, 15- കൊക്കമുള്ള്. പട്ടികവര്‍ഗം: വാർഡ് രണ്ട്- അരീക്കമല.
ഉളിക്കല്‍
വനിത-രണ്ട് -മാട്ടറ, അഞ്ച്- കല്ലംതോട്, ആറ്- തൊട്ടിപ്പാലം, ഏഴ്- പേരട്ട, ഒന്‍പത്- വട്ട്യംതോട്, 10- കതുവാ പറമ്പ്, 12- കേയാപറമ്പ്, 15- നെല്ലിക്കാംപൊയില്‍, 17- തേര്‍മല, 21- പെരുമ്പള്ളി, 22- മണിക്കടവ് സൗത്ത്.പട്ടികവർഗം: 13- ഉളിക്കല്‍ വെസ്റ്റ്.
അയ്യന്‍കുന്ന്
വനിത- രണ്ട് പാലത്തുംകടവ്, ആറ്- അങ്ങാടിക്കടവ്, ഏഴ്- ഈന്തുംകരി, ഒന്‍പത്- കൂമന്തോട്, 10- കരിക്കോട്ടക്കരി, 11- വലിയപറമ്പിന്‍കരി, 12- കമ്പനിനിരത്ത്, 13- മുണ്ടയാം പറമ്പ്. പട്ടികവര്‍ഗം: 14- ആനപ്പന്തി.
ആറളം
വനിത-രണ്ട് -മാഞ്ചുവട്, നാല്- ചതിരൂര്‍, ആറ്- കോട്ടപ്പാറ, എട്ട്- കീഴ്പ്പള്ളി, 12- വീര്‍പ്പാട്, 13- ഉരുപ്പുംകുണ്ട്, 16- പെരുമ്പഴശി-, 17- ആറളം. പട്ടികവഗ വനിത: ഒന്ന്- എടൂര്‍, ഏഴ്- ആറളം.പട്ടികവർഗം: 14- കല്ലറ.
പായം
വനിത-അഞ്ച്- ആനപ്പന്തി കവല, ആറ്- കുന്നോത്ത്, 10-പായം, 12- മാടത്തില്‍, 13- കരിവണ്ണൂര്‍, 14- തന്തോട്, 16- അളപ്ര, 17- വിളമന, 18- മലപ്പൊട്ട്, 19- ഉദയഗിരി. പട്ടികജാതി: എട്ട്- ചീങ്ങാക്കുണ്ടം.
മലപ്പട്ടം
വനിത- രണ്ട്, മൂന്ന്, ആറ്, എട്ട്, 11 , 12, 13. പട്ടികജാതി: വാർഡ് അഞ്ച്.
കുറ്റ്യാട്ടൂർ
വനിത - ഒന്ന്, രണ്ട്, ഏഴ്, ഒന്‍പത്,10, 11,12, 15, 16. പട്ടികജാതി: വാർഡ് നാല്.
മയ്യിൽ
വനിതാ -വാർഡ് രണ്ട്, ആറ്, ഏഴ്, എട്ട് , ഒന്‍പത്, 12, 13, 16, 18, 19.പട്ടികജാതി: വാർഡ് 17.
പടിയൂര്‍- കല്യാട്
വനിത -മൂന്ന്, ആറ്, എട്ട്, ഒന്‍പത്,11,12, 14, 16. പട്ടികവർഗം: വാർഡ് 15.
കതിരൂര്‍
വനിത-രണ്ട്, മൂന്ന്, നാല്, അഞ്ച്, ഒന്‍പത്,10,12,13,14,18. പട്ടികജാതി: 17.
ചൊക്ലി
വനിത- മൂന്ന്,നാല്, ഏഴ്, ഒന്‍പത്, 10 ,11,13, 14, 17, 18. പട്ടികജാതി: ആറ്.
മൊകേരി
വനിത- രണ്ട് , മൂന്ന്, നാല്, അഞ്ച്, ഏഴ്,13, 14, 15. പട്ടികജാതി: 11.
പന്ന്യന്നൂര്‍
വനിത- രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 , 11, 14,15 . പട്ടികജാതി: ഏഴ്.
കീഴല്ലൂര്‍
വനിത- ഒന്ന്, രണ്ട്, അഞ്ച്, 10, 12 , 14, 15, 16. പട്ടികജാതി: ആറ്.
തില്ലങ്കേരി
വനിത-ഒന്ന്, അഞ്ച്, ആറ്, ഒന്‍പത്, 11, 12, 13. പട്ടികവർഗം: എട്ട്.
കൂടാളി
വനിത-ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ്, എട്ട്, 13, 14, 17, 18. പട്ടികജാതി: രണ്ട്.