എകെഎംഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു
1600064
Thursday, October 16, 2025 2:01 AM IST
പയ്യാവൂർ: അഖില കേരള മാവിലൻ സമാജം (എകെഎംഎസ്) കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പയ്യാവൂർ കാട്ടിക്കണ്ടത്ത് ചേർന്ന കമ്മിറ്റി രൂപീകരണ യോഗം എകെഎംഎസ് സംസ്ഥാന പ്രസിഡന്റ് എം. രാജു ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എം.കുഞ്ഞമ്പു, കെ.കുഞ്ഞിരാമൻ കാട്ടിക്കണ്ടം, വിജയൻ മങ്കട്ട, പെരുങ്കുളം നാരായണൻ, വാസുദേവൻ വാതിൽമട, ഇ.കെ.ഗംഗാധരൻ, ടി.കെ.ബാലകൃഷ്ണൻ തിരുമേനി തുടങ്ങിവർ പ്രസംഗിച്ചു.
പട്ടികവർഗ വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന 158 കോടി രൂപയുടെ സഹായധനം സർക്കാർ ലാപ്സാക്കിയ നടപടിയെ യോഗം അപലപിച്ചു. പട്ടികവർഗ വിഭാഗങ്ങളുടെ ഭവന നിർമാണത്തിനുള്ള തുക വർധിപ്പിക്കുക, ഭവന നിർമാണ സഹായപദ്ധതിയിൽ നൽകാനുള്ള കുടിശിക എത്രയും വേഗത്തിൽ വിതരണം ചെയ്യുക, അടിസ്ഥാന സൗകര്യ വികസനം വർധിപ്പിച്ച് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവരെ നേരിൽ കണ്ട് നല്കാനും യോഗം തീരുമാനിച്ചു.
പയ്യാവൂർ പഞ്ചായത്തിൽ കാട്ടിക്കണ്ടം ഉന്നതിയിലെ കുടുംബങ്ങൾ കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ആശ്രയിച്ചുവന്ന കുടിവെള്ള കിണർ പഞ്ചായത്തിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തിക്ക് കൈമാറിയ നടപടി ആദിവാസികളോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.