മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ബിഎംഎസ് ധർണ നടത്തി
1600057
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: കോളനിവത്കരണത്തിലൂടെ രാജ്യത്തെ സന്പത്ത് മുഴുവൻ കൊള്ളയടിച്ച ബ്രിട്ടീഷ് സാമ്രാജ്യത്തെക്കാൾ വലിയ കൊള്ളയാണ് ഇടത് സർക്കാർ കേരളത്തിൽ നടത്തുന്നതെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ.വി. ജഗദീശൻ.
മലബാർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരുടെ ശന്പള കുടിശിക വിതരണം ചെയ്യുക, കേരളത്തിലെ ദേവസ്വം ബോർഡുകളിലെ കഴിഞ്ഞ 20 വർഷത്തെ സ്വർണത്തിന്റെ കണക്കെടുപ്പും മരാമത്ത് പണികളും സിബിഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് ബിഎംഎസ് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാർ ദേവസവം എംപ്ലോയീസ് സംഘം കണ്ണൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബാബു വിളയാർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി രാഹുൽ അമർനാഥ് മുഖ്യപ്രഭാഷണം നടത്തി, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ. രാജേഷ്, സംസ്ഥാന സമിതിയംഗം പി. കൃഷ്ണൻ, നാരായണൻ കൊമ്പിലാത്ത്, ബേബി ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.