കാനന്നൂർ ഫിലാറ്റലിക് ക്ലബ് അഖിലേന്ത്യാ നാണയ-സ്റ്റാന്പ് പ്രദർശനം നാളെ മുതൽ
1600053
Thursday, October 16, 2025 2:01 AM IST
കണ്ണൂർ: കാനന്നൂർ ഫിലാറ്റലിക് ക്ലബിന്റെ മുപ്പത്തിയാറാം വാർഷികത്തിന്റെ ഭാഗമായി കാൻപെക്സ്-2025 എന്ന പേരിൽ കണ്ണൂരിൽ അഖിലേന്ത്യാ നാണയ-സ്റ്റാന്പ് പ്രദർശനം സംഘടിപ്പിക്കും. നാളെ മുതൽ 19 വരെ കണ്ണൂർ നായനാർ അക്കാദമി ഹാളിൽ നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച് ന്യൂമിസ്മാറ്റിക് മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകളും സെമിനാറുകളും നടക്കുമെന്ന് കാനന്നൂർ ഫിലാറ്റലിക് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
രാവിലെ ഒന്പതു മുതൽ വൈകുന്നേരം 6.30 വരെ നടക്കുന്ന പ്രദർശനത്തിൽ അന്പതോളം ചരിത്രപ്രധാനമായ നാണയ-സ്റ്റാംപ് ശേഖരമുള്ളവർ പങ്കെടുക്കും. പ്രദർശനം നാളെ രാവിലെ 10 ന് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡഡന്റ് സി.
സുനിൽകുമാർ ബാലകൃഷ്ണൻ കൊയ്യാലിന് നൽകി സുവനീർ പ്രകാശനം നിർവഹിക്കും.19 ന് വൈകുന്നേപം നാലിന് നടക്കുന്ന സമാപന സമ്മേളനം കാനറ ബാങ്ക് ഡെപ്യുട്ടി ജനറൽ മാനേജർ വി.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. ശൗര്യ ചക്ര പി.വി. മനേഷ് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി. മുകുന്ദൻ, സെക്രട്ടറി രൂപ് ബാലറാം, എ.കെ. ശ്രീ ദിപ്, എം. ജയദേവൻ, എം.പി. രിമിനേഷ് എന്നിവർ പങ്കെടുത്തു.