പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനം
1600055
Thursday, October 16, 2025 2:01 AM IST
കേളകം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം സമ്മേളനം ഐശ്വര്യ ഓഡിറ്റോറിയത്തിൽ കെപിസിസി പ്രസിഡന്റ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
12ാം ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, അത് വരെ ഇടക്കാലാശ്വാസം അനുവദിക്കുക, മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതി അഡിമിനിസ്ട്രേറ്റീവ് ട്രിബൂണൽ ഉത്തരവ് പ്രകാരം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് പി.സി. സണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. സി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. എലിസബത്, ടി. ദാമോദരൻ, പി.വി. മാനുവേൽ, എം.ജി. ജോസഫ്, നാരായണൻ, സന്തോഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.