പേ​രാ​വൂ​ർ: പേ​രാ​വൂ​രി​ൽ ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പേ​ര്യ​യി​ലെ ച​മ്മ​നാ​ട്ട് അ​ബി​ൻ തോ​മ​സ് (28), ക​ണി​ച്ചാ​ർ മ​ല​യാം​പ​ടി​യി​ലെ പു​ഞ്ച​ക്കു​ന്നേ​ൽ അ​ല​ൻ മ​നോ​ജ് (22) എ​ന്നി​വ​രെ പേ​രാ​വൂ​ർ എ​സ്എ​ച്ച്‌​ഒ പി.​ബി. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്നാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​വ​രി​ൽ നി​ന്ന് 1.927 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച പ​ൾ​സ​ർ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെടു​ത്തു. എ​സ്ഐ അ​ബ്ദു​ൾ നാ​സ​ർ, എ​സ്ഐ ജോ​മോ​ൻ, സ​ത്യ​ൻ, ഷ​മീ​ർ എ​ന്നി​വ​രും പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.