മഹിളാ കോൺഗ്രസ് സിഗ്നേച്ചർ കാമ്പയിൻ സംഘടിപ്പിച്ചു
1600503
Friday, October 17, 2025 7:58 AM IST
ചന്ദനക്കാംപാറ: മഹിളാ കോൺഗ്രസ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചന്ദനക്കാംപാറ കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് സിഗ്നേച്ചർ കാമ്പയിൻ നടത്തി.
കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ലിസമ്മ ബാബു ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ മണ്ഡലം പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. ആനിസ് നെട്ടനാനിയ്ക്കൽ, പയ്യാവൂർ പഞ്ചായത്ത് മെംബർ ടി.പി. അഷറഫ്, ജോസ് മുതുപുന്നയ്ക്കൽ, വിൽസൺ കുറുപ്പനാട്ട്, സിബി പാറയിൽ, വത്സല സാജു എന്നിവർ പ്രസംഗിച്ചു.