കെസിവൈഎം "ചിറക് കർമപദ്ധതി' വിതരണോദ്ഘാടനം
1600529
Friday, October 17, 2025 8:09 AM IST
മാടത്തിൽ: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ 2025-26 വർഷത്തെ "ചിറക് കർമപദ്ധതി'യുടെ വിതരണോദ്ഘാടനവും ഓൺലൈൻ പതിപ്പിന്റെ പ്രകാശനവും മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഇടവക ഓഡിറ്റോറിയത്തിൽ നടന്നു.
ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് കെസിവൈഎം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കരയ്ക്ക് കർമപദ്ധതി നൽകി ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, അതിരൂപത ട്രഷറർ ബിബിൻ പീടിയേക്കൽ, കുന്നോത്ത് ഫൊറോന ഡയറക്ടർ ഫാ. ജിൽബർട്ട് കൊന്നയിൽ, ഫൊറോന പ്രസിഡന്റ് അമൽ എഴുവന്താനത്ത് എന്നിവർ പ്രസംഗിച്ചു. കർമപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഇഡബ്ല്യുഎസ് ആനുകൂല്യങ്ങൾ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന ലോണുകൾ, സ്കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഓൺലൈൻ പതിപ്പ് ലക്ഷ്യമിടുന്നതെന്ന് പ്രകാശനം നിർവഹിക്കവെ മാർ ജോർജ് ഞറളക്കാട്ട് പറഞ്ഞു.