അഖില കേരള നാടകോത്സവം നവംബർ 15 മുതൽ പയ്യാവൂരിൽ
1600506
Friday, October 17, 2025 7:58 AM IST
പയ്യാവൂർ: ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങേകുന്നതിനുള്ള ജീവകാരുണ്യഫണ്ട് ശേഖരണത്തിനായി വൈഎംസിഎ പയ്യാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന അഖില കേരള നാടകോത്സവം നവംബർ 15 മുതൽ 18 വരെ പയ്യാവൂർ ഗവ. സ്കൂളിനു സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കും.
ദിവസേന വൈകുന്നേരം ഏഴിനായിരിക്കും നാടകം ആരംഭിക്കുക. തിരുവനന്തപുരം നവോദയയുടെ "സുകുമാരി' 15 നും, തിരുവനന്തപുരം ഡ്രീം കേരളയുടെ "അകത്തേക്ക് തുറന്നിട്ട വാതിൽ' 16നും, കൊല്ലം അനശ്വരയുടെ "ആകാശത്തൊരു കടൽ' 17 നും, കോഴിക്കോട് സങ്കീർത്തനയുടെ "കാലം പറക്ക്ണ് ' 18 നും അവതരിപ്പിക്കും.
ടിക്കറ്റ് ബുക്കിംഗിന് ഫോൺ: 9496707866, 9495458439, 755991 3449, 8848870799.