മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
1600527
Friday, October 17, 2025 8:09 AM IST
കണ്ണൂർ: എംഎസ്എംഐ നവദർശൻ ഫാമിലി റിന്യൂവൽ ആൻഡ് സോഷ്യൽ വെൽഫെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ PsyNova 2K25' എന്ന പരിൽ അന്താരാഷ്ട്ര മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. എംവിആർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ കോളജുകളിൽ നിന്നുള്ള 70 വിദ്യാർഥികൾ ടാബ്ലോ, ഫേസ് പെയിന്റിംഗ്, റീൽ മേക്കിംഗ് തുടങ്ങിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സെന്റർ ഡയറക്ടർ സിസ്റ്റർ ഡോ. ഡിവിന ജോസഫ് എംഎസ്എംഐ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത വൈസ് ചാൻസലർ ഫാ. ജോസഫ് റാത്തപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂർ ദീപിക റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ, ഗെയിൽ ഡപ്യൂട്ടി മാനേജർ ജോർജ് ആന്റണി, സിസ്റ്റർ ജസ്ന വർഗീസ് എംഎസ്എംഐ, സിസ്റ്റർ ആൻ മരിയ എംഎസ്എംഐ എന്നിവർ പ്രസംഗിച്ചു.
എംഎസ്എംഐ സാൻ ജോർജിയ സ്പെഷൽ സ്കൂളിലെ കുട്ടികളുടെ സംഘനൃത്തവും ഉണ്ടായിരുന്നു. വിവിധ മത്സരങ്ങളിലെ വിജയികൾ ചുവടെ. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർ യഥാക്രമം : ടാബ്ലോ: കനോസ കോളജ് ഓഫ് നഴ്സിംഗ് (ചെറുകുന്ന്), ഗോൾഡൻ ക്രോസ് കോളജ് ഓഫ് ഡിസൈൻ (കണ്ണൂർ), പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളജ് (മുന്നാട്). ഫേസ് പെയിന്റിംഗ് : വിറാസ് കോളജ് (പിലാത്തറ), ഗോൾഡൻ ക്രോസ് കോളജ് ഓഫ് ഡിസൈൻ (കണ്ണൂർ), കെഎംഎംജിഡബ്ല്യു കോളജ് (കണ്ണൂർ) .