കരിസ്മാറ്റിക്ക് ജൂബിലി തിരി രത്നഗിരി പള്ളിയിൽ
1600612
Saturday, October 18, 2025 1:25 AM IST
രത്നഗിരി: കേരള കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരിസ്മാറ്റിക്ക് ചെമ്പേരി സബ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ജൂബിലി തിരി പ്രയാണത്തിന്റെ പൊന്മല സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ എത്തിച്ചു.
സിസ്റ്റർ ആൻസി കുര്യൻ, പ്രാർഥന ഗ്രൂപ്പ് ലീഡർ സാലി വലിയവള്ളിയിൽ, ഇടവക കോ-ഓർഡിനേറ്റർ ജോയി പെരുമാലിൽ, പ്രാർഥന ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
25 ന് രാവിലെ 9.30 ന് ജപമാല പ്രാർഥനയ്ക്കും സ്തുതി ആരാധനയ്ക്കും ശേഷം ഇടവക വികാരി ഫാ. ലാസർ വരമ്പകത്ത് ജൂബിലി തിരിതെളിച്ച് ആമുഖ സന്ദേശം നൽകും. തുടർന്ന് വചന പ്രഘോഷണം, വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് കരിസ്മാറ്റിക്ക് സബ്സോൺ ആനിമേറ്റർ ഫാ. ജോസഫ് പുതുമന, സബ്സോൺ കോ-ഓർഡിനേറ്റർ വിൻസെന്റ് മായയിൽ എന്നിവർ നേതൃത്വം നൽകും.
ഇവിടത്തെ ശുശ്രൂഷകൾക്കുശേഷം ജൂബിലി തിരി വലിയ അരീക്കമല ദീപഗിരി സെന്റ് തോമസ് പള്ളിയിലേക്കു കൈമാറും.