നഗരശ്രീ പുരസ്കാരം ഡോ.എ.കെ. വേണുഗോപാലിന്
1600606
Saturday, October 18, 2025 1:24 AM IST
കണ്ണൂർ: 2025ലെ കണ്ണൂർ കോർപറേഷന്റെ നഗരശ്രീ പുരസ്കാരത്തിന് ഡോ.എ.കെ. വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഡെപ്യുട്ടി മേയർ പി. ഇന്ദിര വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരെ ആദരിക്കുന്നതിനായാണ് നഗരശ്രീ പുരസ്കാരം ഏർപ്പെടുത്തിയത്. ഇത്തവണ ആരോഗ്യമേഖലയിലുള്ളവരെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
കണ്ണൂർ വെസ്റ്റ് കോസ്റ്റ് നഴ്സിംഗ് ഹോം ആശുപത്രിയിലെ ഡോക്ടറാണ് വേണുഗോപാൽ. ഭാര്യ: ഡോ.കെ.എം. സുഹറ. ഡോ. സന്ദീപ്, ഡോ. സൂര്യ എന്നിവർ മക്കളാണ്.
വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി. രാജേഷ്, പി. ഷമീമ, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.ഒ. മോഹനൻ, കെ.പി. അബ്ദുൽ റസാഖ്, ടി. രവീന്ദ്രൻ, പി.വി. ജയസൂര്യൻ എന്നിവർ പങ്കെടുത്തു.