വികസന പദ്ധതി രൂപീകരണത്തിനായി ഊരുകൂട്ടം സംഘടിപ്പിച്ചു
1600613
Saturday, October 18, 2025 1:25 AM IST
നടുവിൽ: അംബേദ്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി രൂപീകരണ ഊരുകൂട്ടത്തിന്റെ ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. നടുവിൽ പഞ്ചായത്തിലെ ഉത്തൂർ നഗറിനെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് എംഎൽ എ പറഞ്ഞു. കോളനിയുടെ സമഗ്ര വികസനം മുന്നില്‍ കണ്ട് ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോഡ് നവീകരണം, വീട് റിപ്പയർ, കുടിവെള്ള പദ്ധതി, മിനി മാസ്റ്റ് ലൈറ്റ് തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.
നടുവിൽ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓംടമ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി കണ്ടത്തിൽ, വാർഡ് മെംബർ ലിസി ജോസഫ്, ഐടിഡിപി ജില്ലാ ഓഫീസർ കെ. ബിന്ദു, ടിഇഒടി കെ. സജിത, എ.ഇ. മിനിത, ഊരുമൂപ്പ കെ.ആർ.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.