അമലിന് വേണം സുമനസുകളുടെ സഹായം
1600609
Saturday, October 18, 2025 1:25 AM IST
ഇരിട്ടി: ഇരുവൃക്കകളും തകരാറിലായ എടൂർ സ്വദേശി അമൽ മുകളത്തിന്റെ (27) ചികിത്സയ്ക്കായി നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ചു. യുവാവിന്റെ ജീവൻ നിലനിർത്തണമെങ്കിൽ വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല.
ശസ്ത്രക്രിയ ഉൾപ്പെടെ 25 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സയ്ക്ക് നിർധന കുടുംബത്തിൽപ്പെട്ട അമലിനു വഴിയില്ലാത്ത സാഹചര്യത്തിലാണ് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ചു സുമനസുകളുടെ സഹായം തേടാൻ തീരുമാനിച്ചത്.
ഭാരവാഹികൾ: സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന ദേവാലയം വികാരി ഫാ. തോമസ് വടക്കേമുറിയിൽ -രക്ഷാധികാരി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് അന്ത്യംകുളം -കൺവീനർ, പഞ്ചായത്ത് അംഗം കെ.പി. സെലീന -ചെയർമാൻ, വിനോദ് കൊല്ലമ്പറമ്പിൽ -ട്രഷറർ.
ഒന്നര മാസത്തിനകം ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. സഹായങ്ങൾ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടൂർ ശാഖയിൽ 344502000000226 (ഐഎഫ്എസ്സി: ഐഒബിഎ0003445) അക്കൗണ്ടിലേക്ക് അയയ്ക്കാം. ഫോൺ: 996148 3294.