മട്ടന്നൂരിൽ വൻ എംഡിഎംഎ വേട്ട; ഒരാൾ അറസ്റ്റിൽ
1601077
Sunday, October 19, 2025 8:11 AM IST
മട്ടന്നൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് മട്ടന്നൂർ പോലീസിന്റെ പിടിയിലായി. ന്യൂമാഹി സ്വദേശി യു.കെ. റിഷാബിനെ (31) ആണ് 52 ഗ്രാമോളം എംഡിഎംഎയുമായി അറസ്റ്റു ചെയ്തത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ മട്ടന്നൂർ-ഇരിട്ടി റോഡിൽ പാലോട്ടുപള്ളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എസ്ഐ സി.പി. ലിനേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണു യുവാവ് എംഡിഎംഎയുമായി പിടിയിലായത്. ബംഗളൂരുവിൽ നിന്നു തലശേരിയിലേക്കു വരികയായിരുന്ന ബസിൽ വന്ന യുവാവ് പാലോട്ടുപള്ളി സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴാണു പോലീസ് പിടികൂടിയത്.
എംഡിഎംഎ വില്പന നടത്താനായി കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്നു പോലീസ് അറിയിച്ചു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈകുന്നേരത്തോടെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി.