ചാലോട് ചൈതന്യം മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്തു മോഷണം
1601078
Sunday, October 19, 2025 8:11 AM IST
മട്ടന്നൂർ: ചാലോട് ചൈതന്യം മുത്തപ്പൻ മടപ്പുരയിൽ ഭണ്ഡാരം തകർത്ത് മോഷണം. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളുടെ പൂട്ടു പൊളിച്ചാണു പണം കവർന്നത്. ചാലോട് ടൗണിൽ ഇരിക്കൂർ റോഡിലെ ചൈതന്യം മുത്തപ്പൻ മടപ്പുരയിലാണു വ്യാഴാഴ്ച രാത്രി മോഷണം നടന്നത്.
ക്ഷേത്രത്തിനോടു ചേർന്നു മുന്നിൽ സ്ഥാപിച്ച ഭണ്ഡാരത്തിലെയും റോഡിനോടു ചേർന്ന് മതിലിൽ സ്ഥാപിച്ച ഭണ്ഡാരത്തിലെയുമാണു പണം കവർന്നത്. ഇന്നലെ രാവിലെ ക്ഷേത്രം ഭാരവാഹികൾ സ്ഥലത്തെത്തിയപ്പോഴാണു മോഷണം ശ്രദ്ധയിൽപെട്ടത്.
ഒരുമാസത്തോളമായി ഭണ്ഡാരം തുറക്കാത്തതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മുമ്പും ക്ഷേത്രത്തിലെ ഭണ്ഡാരം പൊളിച്ചു മോഷണം നടത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയതിനാൽ മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.