വ്യാപാരി-തൊഴിലാളികളുടെ പുനരധിവാസം: വ്യാപാരി നേതാക്കൾ നിവേദനം നൽകി
1601063
Sunday, October 19, 2025 8:01 AM IST
തളിപ്പറമ്പ് : തീപിടിത്തം ഉണ്ടായ കെവി കോംപ്ലക്സിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും പുനരധിവാസം വേഗത്തിൽ ആക്കുന്നതിനും പുനരധിവാസം യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ ഭാരവാഹികൾ എം.വി. ഗോവിന്ദൻ എംഎൽഎയ്ക്ക് നിവേദനം നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി സംഭവ ദിവസം ബന്ധപ്പെട്ട് തുടർനടപടികൾ വേഗത്തിലാക്കാനുള്ള ശ്രമം നടത്തിയതായും എല്ലാ സഹകരണവും ഉണ്ടാകുമെന്നും എംഎൽഎ നിവേദക സംഘത്തിന് ഉറപ്പു നൽകി.
തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. റിയാസ് ജനറൽ സെക്രട്ടറി വി. താജുദീൻ, ട്രഷറർ ടി. ജയരാജ്, സെക്രട്ടറി സി.ടി. അഷ്റഫ്, സെക്രട്ടേറിയറ്റ് മെംബർ പ്രദീപ് കുമാർ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു