കൊളപ്പ ചിത്രാരിയിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്
1601076
Sunday, October 19, 2025 8:11 AM IST
മട്ടന്നൂർ: ചാലോട് -ഇരിക്കൂർ റോഡിൽ കൊളപ്പ ചിത്രാരിയിൽ വാഹനാപകടം. രണ്ടു പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെ ചിത്രാരി ആക്രി പീടികയ്ക്ക് സമീപമായിരുന്നു അപകടം.
ചാലോട് ഭാഗത്ത് നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിരേ വന്ന പാഴ്സൽ വാനുമാണ് കൂട്ടിയിടിച്ചത്. ഇരുവാഹനങ്ങളിലുമുള്ളവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
അപകടത്തിൽ കാറിന്റേയും പാഴ്സൽ വാനിന്റേയും മുൻ ഭാഗം തകർന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് നീക്കി.