പ​ഴ​യ​ങ്ങാ​ടി: ബ​സി​ൽ​നി​ന്ന് ക്ലീ​ന​ർ വ​ലി​ച്ചി​റ​ക്കി​യ​പ്പോ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. നെ​രു​വ​മ്പ്രം ജെ​ടി​എ​സ് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും താ​വം സ്വ​ദേ​ശി​യു​മാ​യ അ​ന​ശ്വ​ർ സ​തീ​ഷി​നാ​ണ് (13) പ​രി​ക്കേ​റ്റ​ത്. അ​ന​ശ്വ​റി​ന്‍റെ അ​മ്മ ഷി​ജി​യു​ടെ പ​രാ​തി​യി​ലാ​ണ് പ​ഴ​യ​ങ്ങാ​ടി-​ക​ണ്ണൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന ഒ​യാ​സി​സ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം സ്‌​കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി പ​ഴ​യ​ങ്ങാ​ടി ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ബ​സ് ക​യ​റി​യ വി​ദ്യാ​ർ​ഥി​യെ ബ​സ് ക്ലീ​ന​ർ പി​ടി​ച്ചി​റ​ക്കി​യ​പ്പോ​ൾ താ​ഴെ​വീ​ണ് വ​ല​തു​കൈ​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.