തളിപ്പറമ്പ് തീപിടിത്തം; ഏകോപന സമിതി കേളകം യൂണിറ്റ് ധനസഹായം കൈമാറി
1601052
Sunday, October 19, 2025 7:58 AM IST
കേളകം: കഴിഞ്ഞ ദിവസം തളിപ്പറമ്പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ച് കോടിക്കണ ക്കിന് രൂപയുടെ നഷ്ടം സംഭവിച്ച സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി നല്കുന്ന രണ്ടു കോടി രൂപയുടെ ധനസഹായത്തിലേക്ക് കേളകം യൂണിറ്റ് പിരിച്ചെടുത്ത തുക നൽകി.
യൂണിറ്റ് അംഗങ്ങളിൽ നിന്നും ടൗണിലെ കച്ചവടക്കാരിൽ നിന്നും പിരിച്ചെടുത്ത ഒരു ലക്ഷത്തോളം രൂപയാണ് ജില്ലാ കമ്മിറ്റിക്ക് കൈമാറിയത്. കേളകം വ്യാപാര ഭവനിൽ നടന്ന ചടങ്ങിന് കേളകം യൂണിറ്റ് പ്രസിഡന്റ് എം.എസ്. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ധനസഹായം ഏറ്റുവാങ്ങി. സിബി അൽക്ക, നാണു എന്നിവർ പ്രസംഗിച്ചു.