കർഷക കോൺഗ്രസ് വാഹന ജാഥക്ക് സ്വീകരണം
1601067
Sunday, October 19, 2025 8:01 AM IST
പയ്യാവൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹനജാഥയ്ക്ക് പയ്യാവൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമലയാണ് ജാഥ നയിക്കുന്നത്. കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ഇ.കെ. കുര്യൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഒ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ജേക്കബ് പനന്താനം, ജോണി മുണ്ടയ്ക്കൽ, കർഷക കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് റോയി ഈട്ടിയ്ക്കൽ, കോൺഗ്രസ് നേതാക്കളായ ജോയ് പുന്നശേരിമലയിൽ, ജിത്തു തോമസ്, ആനീസ് നെട്ടനാനി, സജി അട്ടിയ്ക്കൽ, സൈമൺ തെരുവക്കുന്നേൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, കുര്യാക്കോസ് തെരുവത്ത്, ജോയ് പാറയ്ക്കൽ, തോമസ് മച്ചികാട്ട്, ബേബി കുരീക്കാട്ടിൽ, ആലീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.
ചെമ്പന്തൊട്ടി : കർഷകരോടും കാർഷിക ഉത്പന്നങ്ങളോടുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരേ കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കർഷക വാഹന പ്രതിഷേധ റാലിയുടെ ചെമ്പന്തൊട്ടിയിലെ സ്വീകരണ നഗരസഭാധ്യക്ഷ ഡോ. കെ. വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. അലക്സാണ്ടർ കുഴിയാത്ത് അധ്യക്ഷത വഹിച്ചു. എം.ഒ. മാധവൻ മുഖ്യപ്രഭാഷണം നടത്തി.
ഡേവിഡ് ആലങ്ങാടൻ, ജിയോജേക്കബ്, കെ.സി. ജോസഫ് കൊന്നക്കൽ, ജോണി പെരുമ്പള്ളി, കെ.പി. ലിഷ, ജോസ് അക്കിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. ചെറുപുഴയിൽ നിന്നും ആരംഭിച്ച് ഇരട്ടി വരെയാണ് വാഹന പ്രതിഷേധ റാലി നടത്തുന്നത്.