തളിപ്പറമ്പ്: വെള്ളാവ് റോഡില്‍ ചെളിയും ചരളും നിറഞ്ഞത് ഇരുചക്രവാഹന യാത്രികരെയും കാൽനടയാത്രികരെയും ദുരിതത്തിലാക്കുന്നു. തളിപ്പറമ്പ്-വെള്ളാവ് റോഡില്‍ ഏഴുകുന്നിലാണ് സമീപ സ്ഥലത്തു നിന്നും മഴയ്ക്കൊപ്പം റോഡിലേക്ക് ചെളി കുത്തിയൊലിച്ചെത്തിയത്.
കുത്തനെയുള്ള ഇറക്കമിറങ്ങി വരുന്ന റോഡിലെ ചെളിയിൽ ഇരുചക്രവാഹനങ്ങൾ തെന്നി വീഴുകയാണ്. സമീപത്ത് നിർമാണത്തിലിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് നിർമിച്ച റോഡിൽ നിന്നുള്ള മണ്ണാണ് റോഡിലേക്ക് ഒലിച്ചെത്തിയത്. പ്രദേശ വാസികൾ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.