അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ
Monday, April 29, 2024 1:55 AM IST
അ​ല​ക്സ് ന​ഗ​ർ: അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. തി​രു​നാ​ൾ മേ​യ് ഒ​ന്നി​നു സ​മാ​പി​ക്കും. ഇടവക വി​കാ​രി ഫാ. ​തോ​മ​സ് വ​ട്ട​ക്കാ​ട്ടി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റ് ന​ട​ത്തി. കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ന​ട​ന്നു.‌

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​രേ​ത​സ്മ​ര​ണ എ​ന്നി​വ​ക്ക് ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ കാ​ർ​മി​ക​നാ​വും. തു​ട​ർ​ന്ന് ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ നി​ർ​വ​ഹി​ക്കും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ ​കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​ൺ മു​തു​കാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ജി​ബി​ൽ കു​ഴി​വേ​ലി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ജോ​ൺ​സ​ൺ ചെ​ത്തി​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ.

മേ​യ് ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ൽ​ബി​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ഫി​ലി​പ്പ് കൊ​ച്ചു​പ​റ​മ്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. പ്ര​ദ​ക്ഷി​ണം പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ക്കും.