കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Monday, April 29, 2024 1:55 AM IST
അ​ട​യ്ക്കാ​ത്തോ​ട്: ശാ​ന്തി​ഗി​രി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. പു​ത്ത​ൻ​പ​റ​മ്പി​ൽ ര​തീ​ഷി​ന്‍റെ 65 നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. പാ​ലു​കാ​ച്ചി​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

800 ഓ​ളം വാ​ഴ​ക​ളാ​ണ് ര​തീ​ഷ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. സ്ഥ​ലം പാ​ട്ട​ത്തി​ന് എ​ടു​ത്ത​താ​ണ് ര​തീ​ഷ് കൃ​ഷി ന​ട​ത്തി​യി​രു​ന്ന​ത്. കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച​തോ​ടെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ര​തീ​ഷ്, വി​വ​ര​മ​റി​ഞ്ഞു വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

രാ​ത്രി പ​ട്രോ​ളിം​ഗ് ന​ട​ത്തു​മെ​ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. ആ​റ​ളം ഫാ​മി​ൽ നി​ന്നും തു​ര​ത്തി​യ കാ​ട്ടാ​ന​ക​ളാ​ണ് പ്ര​ദേ​ശ​ത്ത് നാ​ശം വി​ത​യ്ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.