പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Tuesday, April 30, 2024 1:19 AM IST
മ​ട്ട​ന്നൂ​ർ: വ​ര​ൾ​ച്ചാ രൂ​ക്ഷ​മാ​യി​രി​ക്കെ കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​രൂ​ർ എൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്താ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

വേ​ന​ൽ ചൂ​ട് ശ​ക്ത​മാ​യ​തോ​ടെ കി​ണ​റു​ക​ളും തോ​ടു​ക​ളും വ​റ്റി വ​ര​ണ്ട​തോ​ടെ വെ​ള്ളം കി​ട്ടാ​തെ ജ​ന​ങ്ങ​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ഴാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡ​രി​കി​ലൂ​ടെ കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പി​ലാ​ണ് പൊ​ട്ട​ലു​ണ്ടാ​യ​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. പൈ​പ്പി​ലെ ചോ​ർ​ച്ച പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.