ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ൽ നി​ന്നും ജ​ലം ഊ​റ്റു​ന്ന​ത് ത​ട​ഞ്ഞു
Wednesday, May 1, 2024 7:46 AM IST
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ലെ നീ​രൊ​ഴു​ക്ക് വ​ള​രെ കു​റ​ഞ്ഞ അ​വ​സ്ഥ​യി​ൽ പു​ഴ​യി​ൽ നി​ന്നും ജ​ലം ഊ​റ്റു​ന്ന​ത് പ​ഞ്ചാ​യ​ത്ത് നി​ർ​ത്തി​വ​യ്പി​ച്ചു. നാ​ടു​കാ​ണി കി​ൻ​ഫ്ര ടെ​ക്സ്റ്റൈ​ൽ​സ് പാ​ർ​ക്കി​ലേ​ക്ക് ച​പ്പാ​ര​പ്പ​ട​വ് പു​ഴ​യി​ലെ ഉ​റു​ട്ടേ​രി​യി​ൽ നി​ന്നു​മാ​ണ് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത്. ദി​വ​സ​വും ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ് കൊ​ണ്ടു​പോ​യി​രു​ന്ന​ത്.

പു​ഴ വ​റ്റി വ​ര​ണ്ട​തോ​ടെ ജൈ​വ സ​മ്പ​ത്ത് ന​ശി​ക്കു​ക​യും പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മവു​മാ​ണ്. ഇ​തേ തു​ട​ർ​ന്ന് ഇ​ന്നു മു​ത​ൽ നാ​ടു​കാ​ണി​യി​ലെ കി​ൻ​ഫ്ര ടെ​ക്സ്റ്റൈ​ൽ​സ് പാ​ർ​ക്കി​ലേ​ക്ക് ഉ​റു​ട്ടേ​രി പു​ഴ​യി​ൽ നി​ന്നും വെ​ള്ളം എ​ടു​ക്കു​ന്ന​ത് ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി വ​യ്ക്കു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് അ​റി​യി​പ്പ് ന​ല്കി​യി​രി​ക്കു​ന്ന​ത്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം ഉ​ണ്ടാ​യ​പ്പോ​ൾ ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടുവി​ച്ചി​രു​ന്നു. പു​ഴ​യി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കുന്ന​ത്.