എ​യ​ർ പി​സ്റ്റ​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, May 1, 2024 7:46 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ എ​യ​ർ പി​സ്റ്റ​ളു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സി. ​പി. റ​ഹാ​ൻ (21), എം. ​കെ. ഷാ​ഹ​ൽ (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.15 ഓ​ടെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ സ്വാ​മി​മ​ഠം ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.

പോ​ലീ​സി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും പ​രി​ഭ്ര​മി​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​ഹ​ലി​ന്‍റെ അ​ര​യി​ൽ​നി​ന്ന് എ​യ​ർ​പി​സ്റ്റ​ളും ഹോ​ൾ​സ്റ്റ​റും ക​ണ്ട​ത്തി​യ​ത്. മ​ല​പ്പു​റ​ത്ത് നി​ന്ന് എ​ന്തി​നാ​ണ് ഇ​രു​വ​രും ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വ്യ​ക്ത​മാ​യ മ​റു​പ​ടി​യി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.