ത​ല​ശേ​രി​യി​ൽ വ്യാ​പാ​ര സ്ഥാ​പന​​ത്തി​ൽ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Friday, May 3, 2024 1:46 AM IST
ത​ല​ശേ​രി: ന​ഗ​ര​മ​ധ്യ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം എം​ജി ബ​സാ​റി​ലെ ലാ​ബ് ഉ​ത്പ​ന്ന​ങ്ങ​ളും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളു​ടെ​യും മൊ​ത്ത വി​ത​ര​ണ സ്ഥാ​പ​ന​മാ​യ അ​ക്ഷ​യ അ​സോ​സി​യേ​റ്റ്സി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ ചാ​യ​കു​ടി​ക്കു​ന്ന​വ​രാ​ണ് സ്ഥാ​പ​ന​ത്തി​ലെ തീ​പി​ടി​ത്തം ക​ണ്ട​ത്.

കെ​ട്ടി​ട​ത്തി​ന​ക​ത്ത് നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഇ​വ​ർ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ശേ​രി​യി​ൽ അ​ഗ്നി​ര​ക്ഷാ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള മൂ​ന്ന് യൂ​ണി​റ്റ് സേ​നാം​ഗ​ങ്ങ​ൾ ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.

മൂ​ന്ന് മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ൾ കെ​മി​ക്ക​ൽ​സ്, ഓ​ഫി​സി​ലെ കം​പ്യൂ​ട്ട​ർ, ഫ​യ​ലു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ പി.​കെ. രാ​ജീ​വ​ൻ പ​റ​ഞ്ഞു. തീ ​സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​തി​ന് മു​ന്പ് കെ​ടു​ത്താ​നാ​യ​തി​നാ​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.