കു​നി​ത്ത​ലമു​ക്ക്-മു​ള്ളേ​രി​ക്ക​ൽ-തൊ​ണ്ടി​യി​ൽ റോ​ഡ് ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടും
Friday, May 3, 2024 1:46 AM IST
പേ​രാ​വൂ​ർ: കു​നി​ത്ത​ലമു​ക്ക്-മു​ള്ളേ​രി​ക്ക​ൽ-തൊ​ണ്ടി​യി​ൽ റോ​ഡ് ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടും. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടുക​ലു​ങ്കു​ക​ൾ പൊ​ളി​ച്ചുമാ​റ്റി പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റോ​ഡ് അ​ട​ച്ചി​ടു​ന്ന​ത്. 20 ദി​വ​സ​ത്തേ​ക്ക് റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ടാ​ണ് നി​ർ​മാണം.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. റോ​ഡി​ൽ ഒ​രു ഭാ​ഗ​ത്തെ ടാ​റിം​ഗ് ഇ​ന്‍റ​ർ​ലോ​ക്ക് പ്ര​വ​ർ​ത്തി​യും നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.
ഒ​രു ഭാ​ഗ​ത്തെ ക​ലു​ങ്കി​ന്‍റെ പ്ര​വ​ർ​ത്തി​യും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു​യെ​ങ്കി​ലും റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ൺ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​താ​ണ് പ്ര​വ​ർ​ത്തി വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തി​ന്‍റെ സ​മീ​പ​ത്ത് മ​റ്റൊ​രു ക​ലു​ങ്ക് കൂ​ടി നി​ർ​മി​ക്കു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​ത്.